“കയ്യിലുള്ളത് ഒരു പാഡാണ്, അപമാനം തോന്നേണ്ട കാര്യമെന്ത്?”, ബോളിവുഡ് കീഴടക്കി പാഡ്മാന്‍ ചലഞ്ച്


ഇന്ത്യന്‍ പാഡ്മാന്‍ എന്നറിയപ്പെടുന്ന അരുണാചലം മുരുകാനന്ദ് മുന്നോട്ടുവച്ച പാഡ്മാന്‍ ചലഞ്ച് ഏറ്റെടുക്കുകയാണ് ബോളിവുഡ്. കയ്യിലൊരു പാഡുമായി അദ്ദേഹം കുറിച്ച വരികള്‍ ആരേയും ചലഞ്ച് ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.

അതെ, ഒരു പാഡാണ് എന്റെ കയ്യില്‍. ഇതില്‍ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ല. ആര്‍ത്തവം സ്വാഭാവികമായ ഒന്നാണ്. ഇങ്ങനെയാണ് മുരുകാനന്ദ് കുറിച്ചത്. ഇതുപോലെ പാഡും കയ്യിലേന്തി ഈ സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ അദ്ദേഹം അക്ഷയ്കുമാറിനേയും ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍, രാധികാ ആപ്‌തേ എന്നിവരോട് ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ പടര്‍ന്ന പാഡ്മാന്‍ ചലഞ്ച് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാന്‍ വരെ ഏറ്റെടുത്തുകഴിഞ്ഞു. ചില പ്രമുഖരുടെ ട്വീറ്റുകള്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top