തൃശൂരില്‍ സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മരിച്ച സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രതീകാത്മകചിത്രം

തൃശൂര്‍: തൃശൂരില്‍ സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ കൊന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒളിവിലായിരുന്ന മിഥുനാണ് കൈയിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിനു സമീപത്ത് വെച്ച് കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്ത് വേണുഗോപാലിന് മര്‍ദ്ദനമേറ്റത്. ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്ന ഓട്ടോ ഡ്രൈവറായ മിഥുന്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സുജിത്ത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.  മര്‍ദ്ദനത്തിന് ശേഷവും പ്രതി ഭീഷണി മുഴക്കി, വെല്ലുവിളിച്ചതായും പറയുന്നു.

ശാന്ത സ്വഭാവക്കാരനായ സുജിത്ത് നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലിസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന് ശേഷം ഒളിവില്‍ പോയ മിഥുനെ കണ്ടെത്താനായിരുന്നില്ല. മിഥുന്റെ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top