കൗമാരലോകകപ്പ് കിരീടം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 217 റണ്‍സ്

വെല്ലിംഗ്ടണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ആര് സ്വന്തമാക്കുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കകം അറിയാം. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 216 റണ്‍സിന് പുറത്തായി. കൗമാരകിരീടം കരൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യന്‍ കുട്ടിപ്പടയ്ക്ക് വേണ്ടത് 217 റണ്‍സ് മാത്രം. ബാറ്റിംഗ് നിര മികവ് തുടര്‍ന്നാണ് നാലാം തവണയും ഇന്ത്യ ലോകകപ്പ് ഉയര്‍ത്തും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47. 2 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 40 ഓവറില്‍ നാല് വിക്കറ്റിന് 183 എന്ന ശക്തമായ നിലയില്‍ നിന്നാണ് മഞ്ഞപ്പട 216 റണ്‍സിന് പുറത്തായത്. അവസാന ആറ് വിക്കറ്റുകള്‍ വെറും 36 റണ്‍സിനാണ് ഓസീസിന് നഷ്ടമായത്. മധ്യ ഓവറുകളില്‍ മികച്ച പ്രകടനം നടത്തിയ സ്പിന്‍ ബൗളര്‍മാരാണ് ഓസീസിനെ മെരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അന്‍കുല്‍ റോയ്, കമലേഷ് നാഗര്‍കോത്തി, ശിവ സിംഗം, ഇശാന്ത് പോരെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സാമാന്യം ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജാക്ക് എഡ്വേഡും മാക്‌സ് ബ്രയാന്റും മികച്ച തുടക്കം നല്‍കി. എന്നാല്‍ മികച്ച തുടക്കം മുതലാക്കാന്‍ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. 76 റണ്‍സെടുത്ത മധ്യനിരതാരം ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top