പ്രേക്ഷക ഹൃദയം കീഴടക്കി ഹേ ജൂഡ്; ഇത് മറ്റൊരു ശ്യാമപ്രസാദ് മാജിക്

ചിത്രത്തില്‍ നിന്ന്

മലയാളത്തിന്റെ സിനിമാ പ്രേക്ഷകരെ വേറിട്ടവഴിയില്‍ നയിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. പുതുമുഖ താരങ്ങളെവച്ച് ഋതു എന്ന ചിത്രമെടുത്ത് ഒരു സിനിമാ ഇന്‍ഡസ്ട്രിക്കുതന്നെ പുത്തന്‍ പ്രതീക്ഷയും ആശയങ്ങളും നല്‍കിയതും ഇദ്ദേഹം തന്നെ. പുതിയ ചിത്രമായ ഹേ ജൂഡും കാണികള്‍ക്ക് നല്‍കുന്നത് അതേ ശ്യാമപ്രസാദ് മാജിക്കാണ്.

സങ്കീര്‍ണമല്ലാത്ത, എന്നാല്‍ നര്‍മ മുഹൂര്‍ത്തങ്ങള്‍ ധാരാളമുള്ള ഒരു ശൈലിയില്‍ ആരംഭിച്ച് ശ്യാമപ്രസാദിന്റെ പതിവ് രീതികളിലേക്ക് സിനിമ സഞ്ചരിക്കുന്നു. ഒരു ഫീല്‍ ഗുഡ് സിനിമ എന്നതിലുപരി ഒരു മികച്ച സന്ദേശവും സിനിമ പകരുന്നു. ഈ ഭൂമിയിലുള്ള ആരും സമ്പൂര്‍ണരല്ലെന്നും ചിത്രം ഓര്‍മിപ്പിക്കുന്നു.

മക്കളുടെ കഴിവുകള്‍ കണ്ടില്ലെന്ന് നടിച്ച് അവരെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന മാതാപിതാക്കളും സ്വന്തമായി ചില കഴിവുകള്‍ സക്ഷിക്കുന്ന മക്കളുമെല്ലാം നമുക്കുമുന്നില്‍ ജീവിക്കുകയാണ്. ഇവിടെ ഫോര്‍ട്ട് കൊച്ചിയും ഗോവയും പശ്ചാത്തലമാക്കി ശ്യാമപ്രസാദ് കഥപറയുമ്പോള്‍ അത് ഹൃദയത്തില്‍ തൊടുകതന്നെ ചെയ്യും.

മലയാളത്തിലേക്ക് ആദ്യമായി കടന്നുവന്ന തൃഷയുടെ അഭിനയത്തില്‍ യാതൊരു കൃത്രിമത്വവും അനുഭവപ്പെടുന്നില്ല. ഗായിക സയനോരയാണ് തൃഷക്കുവേണ്ടി ശബ്ദം നല്‍കിയത്. സിദ്ദിഖും, നീന കുറുപ്പും, വിജയ് മേനോനും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. അനില്‍ അമ്പലക്കരയാണ് ചിത്രത്തിന്റെ നിര്‍മാണം. ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപീ സുന്ദര്‍, രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top