അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം ‘തൊബാമ’; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മറ്റ് സിനിമകളില്‍ നിന്ന് ഒരല്പം വ്യത്യസ്ഥമായിരിക്കും എന്നത്കൊണ്ട് എപ്പോഴും പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. നേരം, പ്രമം എന്നീ ചിത്രങ്ങള്‍ അവതരണത്തിലെ പുതുമ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്ത ചിത്രം ഉടനുണ്ടാകുമെന്നുളള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ചിത്രം സംബന്ധിച്ച വിവരങ്ങളൊന്നും അല്‍ഫോണ്‍സ് പുത്രന് പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്.

തൊബാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധായകനായും അഭിനേതാവായുമല്ല പകരം നിര്‍മ്മാതാവായാണ് അല്‍ഫോണ്‍സ് പുത്രന് സാന്നിധ്യമാകുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
സുകുമാരന്‍ തെക്കേപ്പാട്ടും അല്‍ഫോണ്‍സ് പുത്രനുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മൊഹ്സിന്‍ കാസിമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
സിജു വിത്സണ്, ഷറഫുദ്ദീന്, കൃഷ്ണ ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക