കമല സുരയ്യയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ഗൂഗിള്‍ ഡൂഡില്‍

പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയ്ക്ക് ആദരമർപ്പിച്ച്  പ്രത്യേക ഗൂഗിൾ ഡൂഡിൽ. കൊളോണിയല്‍ കാലഘട്ടാനന്തരം ഏറെ സ്വാധീനം ചെലുത്തിയ ഫെമിനിസ്റ്റ് എഴുത്തുകാരി എന്ന വിശേഷണമാണ് ഡൂഡില്‍ ബഹുമാനം നല്‍കിക്കൊണ്ട് ഗൂഗിള്‍ കമലയ്ക്ക് നല്‍കിയിരിക്കുന്നത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്.

സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചും വൈവാഹിക ജീവിത്തില്‍ അവരനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചും തുറന്നെഴുതിയ കമലാ ദാസ് എന്ന കമല സുരയ്യ ഇന്തോ -ഇംഗ്ലീഷ് എഴുത്തുകാരി മാത്രമല്ല, മലയാള വായനാക്കാര്‍ കൂടി നെഞ്ചേറ്റിയ നിരവധി മലയാള കൃതികളുടെ സൃഷ്ടാവ് കൂടിയാണ്.

മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ കമലയുടേതായുണ്ട്. 1999ൽ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യ എന്ന പേര് സ്വീകരിക്കുന്നതിന് മുന്‍പ് ഇംഗ്ലീഷീല്‍ കമലാ ദാസ് എന്ന പേരിലും മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലുമാണ് കമല രചനകള്‍ നടത്തിയിരുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം റിലീസിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കമലയെ ആദരിച്ചുകൊണ്ടുള്ള ഗൂഗിള്‍ ഡൂഡില്‍ ഇറങ്ങിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top