കൊച്ചിയില്‍ വന്‍മയക്കു മരുന്നുവേട്ട; ഹോങ്കോങില്‍ നിന്ന് മയക്കു മരുന്നെത്തിയത് പാഴ്‌സലായി

പിടികൂടിയ മയക്കുമരുന്ന്

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് കസ്റ്റംസ് പിടികൂടിയത്.
ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഹോങ്കോങില്‍ നിന്ന് കൊച്ചി സ്വദേശിയുടെ പേരില്‍ പാഴ്സലായി എത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

പാഴ്‌സല്‍ കണ്ട് സംശയം തോന്നി കസ്റ്റംസ് സംഘം നടത്തിയ വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
പാഴ്സല്‍ കണ്ടപ്പോള്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന കണ്ടെത്തിയത്. ആംഫിറ്റാമിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്.

നിശാപാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്. വിദേശത്ത് ഇതിന് ഒരു കിലോക്ക് രണ്ട് കോടിയോളം രൂപ വില വരും. അരക്കിലോയാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്.

കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലായിരുന്നുമയക്കുമരുന്ന് പിടികൂടിയത്. പാഴ്സലില്‍ പേരുള്ള കൊച്ചി സ്വദേശിയ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top