സൂപ്പര്‍ ബ്ലൂബ്ലെഡ് മൂണ്‍ ഇന്ന് ദൃശ്യമാകും, പ്രതിഭാസം 152 വര്‍ഷങ്ങള്‍ക്ക് ശേഷം

152 വര്‍ഷത്തിനുശേഷമുള്ള അത്ഭുത പ്രതിഭാസത്തിനായി കാത്തിരിക്കുകയാണ് ലോകം. സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിവിധ പേരുകളില്‍ വിശേഷിപ്പിച്ച പ്രതിഭാസങ്ങള്‍ ഒരുമിച്ച് ആകാശത്ത് കാണാം. മൂന്നും ഒരുമിച്ച് സംഭവിക്കുന്നത് അത്യപൂര്‍വ്വമാണ്. ചന്ദ്രന്റെ നിറം കടും ഓറഞ്ച് നിറമാകുകയും, വലുപ്പം ഏഴ് ശതമാനവും, പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കുന്നതാണ് പ്രതിഭാസം.

ഒരു മാസത്തില്‍ രണ്ട് തവണ പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുന്നതാണ് ബ്ലൂമൂണ്‍. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കുറവായി വരുന്നതാണ് സൂപ്പര്‍മൂണ്‍. ഈ സമയത്ത് സാധാരണ കാണുന്നതിനേക്കാള്‍ പതിനാല് ശതമാനം വരെ കൂടുതല്‍ വലുപ്പത്തിലാണ് ചന്ദ്രനെ ദൃശ്യമാകുക. ഭൂമി സൂര്യനെ മറയ്ക്കുന്ന സമയത്ത് ചന്ദ്രന്‍ അസാധാരണമായ ചുവപ്പ് നിറത്തില്‍ മാറുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍. ഈ മൂന്നും ഒരേ ദിവസം സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ് സൂപ്പര്‍ ബ്ലൂബ്ലഡ് മൂണ്‍.

ഈ മൂന്ന് പ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866 ലായിരുന്നു. ഇന്ന് വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇത്തരത്തില്‍ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ഒന്നര നൂറ്റാണ്ടിന് ശേഷമാണ് അത്യപൂര്‍വമായ ഈ ആകാശകാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top