ഹജ്ജ്: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷ നല്‍കിയ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം

പ്രതീകാത്മക ചിത്രം

ദില്ലി: ഹജ്ജിനായി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷ നല്‍കിയ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി. പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷ നല്‍കുന്നവര്‍ക്കുള്ള പ്രത്യേക പരിഗണന ഒഴിവാക്കിയത് വിവേചനപരമാണെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വാദം. അവസരം നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും 65 വയസ്സിനുമുകളിലുള്ള ആളുകളാണെന്നും ഹജ്ജ് കമ്മിറ്റി ആരോപിച്ചു.

പരിഗണന മാത്രമാണ് ഒഴിവാക്കിയതെന്നും അപേക്ഷിക്കാനുള്ള അവസരം നിഷേധിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എംബര്‍കേഷന്‍ കരിപ്പൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റിയത് ഉള്‍പ്പെടെയുള്ള പരാതികള്‍ കോടതി പിന്നീട് പരിഗണിക്കും. അടുത്ത മാസം 19 നു കേസ് വീണ്ടും കോടതി പരിഗണിക്കും

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top