മജിദ് മജീദി ചിത്രം ‘ബിയോണ്ട് ദി ക്ലൗണ്ട്‌സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മുംബൈ: വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജിദ് മജീദിയുടെ ഇന്ത്യന്‍ ചിത്രം ‘ബിയോണ്ട് ദി ക്ലൗഡ്‌സി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളി താരം മാളവിക മോഹനും, ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മുംബൈ ചേരിയിലെ ദുരിത ജീവിതം വരച്ചുകാട്ടുന്നു.

മയക്കുമരുന്നു ശൃംഖലയുടെ കണ്ണിയായ ആമിറിന്റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ‘ബിയോണ്ട് ദി ക്ലൗഡ്‌സി’നായി സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാനാണ്. സീ സ്റ്റുഡിയോസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. മജീദിയുടെ സംവിധാന മികവിനൊപ്പം മാളവികയുടെയും ഇഷാന്റെയും അഭിനയ മികവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

DONT MISS