ഭാര്യയേയും മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഭാര്യയെയും നാലു വയസു പ്രായമായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ മധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മധുവിന്റെ ഭാര്യയായ അപര്‍ണ, മകള്‍ കാര്‍ത്തികേയ, അപര്‍ണയുടെ മാതാവ് വിജയ ലക്ഷ്മി എന്നിവരെയാണ് ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂന്നു പേരെയും കൊലപ്പെടുത്തിയ വിവരം അറിയിച്ച് മധു തന്നെയാണ് പൊലീസില്‍ ഹാജരായത്. അപര്‍ണയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അടുക്കളയിലായിലാണ് കിടന്നത്. തലയില്‍ ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതുമൂലമാണ് അപര്‍ണ മരിച്ചതെന്നാണ് പ്രഥമിക നിഗമനം.

കാര്‍ത്തികേയ, വിജയ ലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങള്‍ കിടക്കയിലാണ് കിടന്നത്. ഇവരെ രണ്ട് പേരെയും വിഷം നല്കി കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ നിഗമനം.കാര്‍ത്തികേയയുടെ മൃതദേഹത്തിന് സമീപം പാല്‍കുപ്പി ഉണ്ടായിരുന്നു. കുട്ടിക്ക് പാലില്‍ വിഷം നല്‍കിയാകണം കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു ഇലക്ട്രോണിക്സ് കടയിലാണ് അപര്‍ണ ജോലി ചെയ്യുന്നത്. രണ്ട് ദിവസങ്ങളായി അപര്‍ണ ജോലിക്ക് ചെന്നിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അപര്‍ണയും മധുവും തമ്മില്‍ വിവാഹ മോചിതരായതായി ഇവരുടെ സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.
അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അപര്‍ണയും മധുവും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ മധു ഇതിനു മുന്‍പ് വേറെ വിവാഹം കഴിച്ചതായും ആ വിവാഹത്തില്‍ ഒരു മകള്‍ ഉള്ളതായും മാസങ്ങള്‍ക്ക് മുന്‍പാണ് അപര്‍ണ അറിയുന്നത്. ഇതിന്റെ പേരില്‍ രണ്ടു പേരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും വിവാഹ മോചനം നേടുകയും ചെയ്തു.
വിവാഹ മോചനം നേടിയെങ്കിലും ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് മധു നിരന്തരം വരികയും അപര്‍ണയുമായി വഴക്കിടുകയും ചെയ്യാറുണ്ട്. വിവാഹ മോചനത്തിന് ശേഷം അപര്ണയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക