വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിഎസ്എഫ് ജവാന് അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ബിഎസ്എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷാ സ്വദേശിയായ 23 വയസുകാരിയെയാണ് സുരേഷ് പീഡിപ്പിച്ചത്.
ഹരിയാനയിലെ സോനാപത്ത് സ്വദേശിയായ സുരേഷ് കുമാര്‍ 2013 ലാണ് ഒഡീഷയില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. ഇവിടെ വെച്ചാണ് യുവതിയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്കി യുവതിയെ ഇയാള്‍ സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 2014 ല്‍ ഒരു മകള്‍ ജനിച്ചു. എന്നാല്‍ പിന്നീട് സുരേഷ് കുമാര്‍ ഇവരെ ഉപേക്ഷിച്ചതായും വീട്ടിലേക്ക് വരാറില്ലെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ആറ് മാസത്തോളം സുരേഷിന്റെ വീട്ടില്‍ ഇയാള്‍ക്കായി യുവതിയും മകളും കാത്തിരുന്നു. എന്നാല്‍ സുരേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് യുവതി സ്വന്തം നാട്ടിലേക്ക് മടങ്ങിയതായി പൊലീസ് സൂപ്രണ്ടായ പി ജഗ്മോഹന് മീന പറഞ്ഞു. സുരേഷ് തന്നെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന് കാണിച്ച് 2017 ഫെബ്രുവരിയിലാണ് യുവതി പരാതി നല്‍കിയത്.
യുവതി നല്കി പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ 2016 ല്‍ മറ്റൊരു വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാളെ ഈ മാസം ജനുവരി 25 മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക