കുരങ്ങിനെ ക്ലോണ്‍ ചെയ്ത് ചൈന; അടുത്ത ലക്ഷ്യം ക്ലോണ്‍ മനുഷ്യന്‍

ചൈനയിലെ ശാസ്ത്രജ്ഞര്‍ കുരങ്ങനെ ക്ലോണ്‍ ചെയ്ത് വിജയിച്ചവാര്‍ത്തകള്‍ പുറത്തുവന്നു. മനുഷ്യനെ ക്ലോണ്‍ ചെയ്യുന്നതിന് മുന്നോടിയായി ചൈന കുരങ്ങിനെ ക്ലോണ്‍ ചെയ്ത് വിജയിച്ചുവെന്നാണ് പാശ്ചാത്യ ലോകം ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകളെ കാണുന്നത്. മനുഷ്യനുള്‍പ്പെടുന്ന പ്രൈമേറ്റ് വിഭാഗം ജീവികളെ ഇതുവരെ ആരും ക്ലോണ്‍ ചെയ്തിരുന്നില്ല.

ഷോങ് ഷോങ് എന്നും ഹ്വാ ഹ്വാ എന്നും പേരായ രണ്ട് കുട്ടിക്കുരങ്ങന്മാരെയാണ് ചൈനയിലെ ശാസ്ത്രഞ്ജര്‍ ക്ലോണ്‍ ചെയ്‌തെടുത്തത്. രണ്ടാഴ്ച്ചയുടെ ഇടവേളയിലാണ് ഇരുവരുടേയും ജനനം. ഇവയെ പഠിച്ചും നിരീക്ഷിച്ചും വരികയാണ് ശാസ്ത്രജ്ഞര്‍.

എന്നാല്‍ ധാര്‍മികമായി വലിയ തെറ്റാണ് പ്രൈമേറ്റുകളെ ക്ലോണ്‍ ചെയ്യുക വഴി ചൈന ചെയ്തിരിക്കുന്നതെന്നാണ് പാശ്ചാത്യ ലോകത്തെ ഗവേഷകര്‍ ആരോപിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ അടുത്തതായി മനുഷ്യനെ ക്ലോണ്‍ ചെയ്യുക എന്നതാണ് ചൈനയുടെ ലക്ഷ്യം എന്നാണ് അഭ്യൂഹങ്ങള്‍.

നേരത്തേ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ചൈന അനുവാദം നല്‍കിയപ്പോഴും ഇതേ വിമര്‍ശനം ഉണ്ടായിരുന്നു. കുരങ്ങുകളുടെ തലമാറ്റിവച്ച് ചൈന വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ പരീക്ഷണം എവിടംവരെ ആയി എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. പരീക്ഷണങ്ങള്‍ നടത്തുന്നത് ചൈനയായതിനാല്‍ എല്ലാം കഴിഞ്ഞ് ഞെട്ടിച്ചുകൊണ്ടാകും ഫലങ്ങള്‍ പുറത്തുവരിക. അതിനാല്‍ ഇത്തരം ധാര്‍മികതയില്ലാത്ത പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് പാശ്ചാത്യ ലോകത്തിന്റെ ആവശ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top