കടുവ ഇഞ്ചുകള്ക്കകലെമാത്രം; തടോബയിലെ ബൈക്ക് യാത്രികര്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷം (വീഡിയോ)

മഹാരാഷ്ട്രയിലെ തടോബ വന്യജീവി സങ്കേതത്തിന് സമീപത്തുകൂടി കടന്നുപോയ ബൈക്ക് യാത്രികര്‍ തടിരക്ഷിച്ചത് ഭാഗ്യം കൊണ്ടുമാത്രം. ബൈക്കില്‍ പോകുന്ന ഇവരുടെ മുന്നില്‍ ഒരു കടുവ വന്നുചേരുകയായിരുന്നു.
ബൈക്ക് യാത്രികരായ ഇവരുടെ തൊട്ടടുത്താണ് കടുവ നിലകൊണ്ടത്. എങ്കിലും കൂടുതല്‍ പ്രശ്നമുണ്ടാക്കാതെ കടുവ മടങ്ങി. ബൈക്ക് യാത്രികര്‍ കടുവയെ യാതൊരു തരത്തിലും പ്രകോപിപ്പിക്കാതിരുന്നതും തുണയായി.

ന്യൂസ് അവര്‍ ഇന്ത്യ എന്ന മാധ്യമമാണ് തടോബയിലെ ഈ രക്ഷപ്പെടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ബൈക്ക് യാത്രികര്‍ക്ക് തൊട്ടുമുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ യാത്രികരാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക