‘ഇനി കളി മാറും’; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആരാധകന്റെ ട്രൈബ്യൂട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകന്റെ ട്രൈബ്യൂട്ട്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെപി അനീഷാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. യുവസംഗീത സംവിധായകന്‍ കൂടിയായ അനീഷ് തന്നെയാണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളും ആരാധകരുടെ ആര്‍പ്പുവിളികളും താരങ്ങളുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ തീംസോങ്ങിന് സമാനമായാണ് ഫുട്‌ബോള്‍ ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിക്കുന്ന ട്രൈബ്യൂട്ട് ഒരുക്കിയിരിക്കുന്നത്.

ബ്ലാസ്റ്റേര്‍സിന് പിന്തുണ പ്രഖ്യാപിച്ച് ഒരുക്കിയ ഗാനം ഷജീബ്, രാജേഷ് എന്നിവരാണ് പാടിയത്. നിലവില്‍ സോഷ്യല്‍ മീഡിയ ചാനലുകളില്‍ തരംഗമായി മാറിയ പാട്ടുകള്‍ക്ക് ഈണം നല്‍കിയ വ്യക്തിയാണ് അനീഷ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top