പത്മാവത്‌നെതിരെയുള്ള പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കര്‍ണ്ണിസേന; കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും

പ്രതീകാത്മക ചിത്രം

ബോളിവുഡ് ചിത്രം പത്മാവത്‌നെതിരെയുള്ള പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കര്‍ണ്ണിസേന. ചിത്രത്തിനെതിരെ ഉത്തരേന്ത്യയിലാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് കേരളത്തിലും ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കര്‍ണ്ണിസേന ഒരുങ്ങുന്നത്.

ചിത്രം കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട്
മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കര്‍ണ്ണിസേന കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെടാനായി രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും കര്‍ണ്ണിസേനയുടെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്മാവത് സിനിമയ്‌ക്കെതിരെ രജപുത് കര്‍ണിസേന നടത്തിയ പ്രതിഷേധങ്ങള്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും അക്രമാസക്തമായിരുന്നു. പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ തിയേറ്റര്‍ ഉടമകള്‍ക്ക് കര്‍ണിസേന നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച കര്‍ണിസേന ഹരിയാനയിലെ മാളില്‍ അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയും ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഡിഎന്‍ഡി ടോള്‍ ബൂത്തുകള്‍ തകര്‍ക്കുകയും ചെയ്തു.

സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രദര്‍ശനാനുമതി നല്‍കാന്‍ ആകില്ലെന്നാവര്‍ത്തിച്ച് ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സുപ്രിം കോടതി വിധി. ഇതിനിടെയാണ് ഇപ്പോള്‍ കര്‍ണ്ണിസേന ചിത്രത്തിനെതിരായ പ്രതിഷേധം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top