ബന്‍സാലിയുടെ അമ്മയേക്കുറിച്ച് ‘ലീലയുടെ ലീലകള്‍’ എന്നപേരില്‍ സിനിമയെടുക്കുമെന്ന് സംഘപരിവാര്‍ സംഘടന; സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരുടെ സംസ്‌കാരം ഇങ്ങനെ

പത്മാവത് എന്ന ചിത്രത്തിനെതിരെയുള്ള സംഘപരിവാര്‍ സംഘടനയായ കര്‍ണിസേനയുടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ അപമാനിക്കുക എന്നതാണ് കര്‍ണി സേനയുടെ അടുത്ത ലക്ഷ്യം. ആര്‍ഷഭാരത സംസ്‌കാരം എന്നുനിലവിളിച്ച് ആളുകളില്‍ പുതിയ ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ സ്വന്തം സംസ്‌കാരം വിളിച്ചോതുന്ന നടപടികളിലേക്ക് കടക്കുന്നു.

ബന്‍സാലിയുടെ അമ്മയായ ലീലയുടെ ജീവിതകഥ സിനിമയാക്കുമെന്നാണ് കര്‍ണിസേന ഇപ്പോള്‍ പ്രഖ്യാപിച്ചത്. ‘ലീലാ കി ലീലാ’ അഥവാ ‘ലീലയുടെ ലീലകള്‍’ എന്ന പേരിലാണ് ചിത്രം എത്തുക എന്നും കര്‍ണിസേന പറയുന്നു. ഇത്തരത്തില്‍ അപമാനിക്കാവുന്നതിന്റെ പരമാവധി സംവിധായകനേയും അയാളുടെ കുടുംബത്തേയും അപമാനിക്കുക എന്നതാണ് സംഘപരിവാര്‍ സംഘടനയുടെ ലക്ഷ്യം.

ബന്‍സാലിയെ ശാരീരികമായി ആക്രമിക്കുന്ന ഒരു രീതിയും കര്‍ണി സേന പിന്തുടര്‍ന്നിരുന്നു. ഷൂട്ടിംഗ് സൈറ്റുകളില്‍ ഇടിച്ചുകയറി ബഹളം വച്ചും തല്ലിത്തകര്‍ത്തും ഇവര്‍ ഗൂണ്ടായിസം പുറത്തെടുത്തു. ഇത്തരത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ചാണ് ബന്‍സാലി ചിത്രമെടുത്തത്. എന്നാല്‍ കോടതി ഇടപെട്ടിട്ടുപോലും അദ്ദേഹത്തിനെതിരായ അക്രമത്തില്‍ കുറവുവന്നിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top