‘കേരളാ സൈബര്‍ വാരിയേഴ്‌സ്’ എന്ന ഹാക്കേഴ്‌സ് കൂട്ടായ്മ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

കേരളാ സൈബര്‍ വാരിയേഴ്സ് (ഫയല്‍)

കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഹാക്കിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തും ബാലരതി പ്രചരിപ്പിക്കുന്ന പേജുകളും സൈറ്റുകളും പൂട്ടിക്കെട്ടിയും കേരളാ സൈബര്‍ വാരിയേഴ്‌സ് പലതവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

40 അഡ്മിന്‍സ് ഉണ്ടായിരുന്നതില്‍ 6 പേര്‍ക്കുമാത്രമേ ആക്ടീവ് ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുള്ളൂ എന്നും അവരും തിരക്കുകളിലേക്ക് കടക്കുകയാണെന്നും കേരളാ സൈബര്‍ വാരിയേഴ്‌സ് പറയുന്നു. ഈയവസരത്തില്‍ മറ്റാരെയെങ്കിലും ഗ്രൂപ്പ് ഏല്‍പ്പിക്കാന്‍ പലകാര്യങ്ങള്‍ കൊണ്ടും നടക്കില്ല. അതിനാല്‍ ചിന്തിച്ചുതന്നെയാണ് തീരുമാനമെടുക്കുന്നതെന്നും ഗ്രൂപ്പ് പറയുന്നു.

എന്നാല്‍ പലവിധത്തിലുമുള്ള പ്രശ്‌നങ്ങളാണ് ഗ്രൂപ്പ് പൂട്ടുന്നതിന് കാരണം, നിയമ പ്രശ്‌നങ്ങളും മറ്റും അലട്ടുന്നുവെന്ന വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. അതെല്ലാം കേരളാ സൈബര്‍ വാരിയേഴ്‌സ് തള്ളുന്നു. ഗ്രൂപ്പ് ആക്ടീവല്ലാതെയിട്ടുകൊണ്ട് പിന്തുണയ്ക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ ഒരുക്കമല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ഒരു എത്തിക്കല്‍ ഹാക്കിംഗ് സംഘം ഇല്ലാതാകുന്നത് പല സൈബര്‍ തട്ടിപ്പുകാര്‍ക്കും ആശ്വാസമാകുമെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൈബര്‍ വാരിയേഴ്‌സ്. പലപ്പോഴും പല പ്രമുഖര്‍ക്കും പല പ്രമുഖ വെബ്‌സൈറ്റുകള്‍ക്കും സൗജന്യമായി സഹായഹസ്തം നീട്ടിയിട്ടുണ്ട് സൈബര്‍ വാരിയേഴ്‌സ്. അതിനാല്‍ ഇത്തരത്തിലൊരു ഹാക്കിംഗ് കൂട്ടായ്മ ഇല്ലാതാകുന്നതില്‍ സൈബര്‍ വാരിയേഴ്‌സിനോട് കടപ്പാട് സൂക്ഷിക്കുന്ന നിരവധി ആളുകളും ഈ തീരുമാനത്തില്‍ ദു:ഖിതരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top