ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡറര്‍ സെമിയില്‍

റോജര്‍ ഫെഡറര്‍

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍ പതിനാലാം തവണയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-3, 6-4.

ദക്ഷിണ കൊറിയയുടെ സീഡില്ല താരം ചുങ് ഹിയോനാണ് സെമിയില്‍ ഫെഡററുടെ എതിരാളി. നദാല്‍, ദ്യോകോവിച്ച് എന്നിവര്‍ പുറത്തായതിനാല്‍ തന്നെ കിരീടം നേടാനുള്ള ഫെഡററുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top