ഐഫോണ്‍ 10 ഉത്പാദനം ആപ്പിള്‍ താത്കാലികമായി അവസാനിപ്പിക്കുന്നു


അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയ ഐഫോണ്‍ 10ന്റെ നിര്‍മാണം അവസാനിപ്പിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഉത്പാദിപ്പിച്ച യൂണിറ്റുകള്‍ വിറ്റഴിയുന്ന മുറയ്ക്ക് ഫോണ്‍ വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും.

ഘോഷിച്ചയത്ര ക്ഷമത ഫോണിനില്ല എന്ന തിരിച്ചറിവാണ് ആപ്പിളിനെ ഇങ്ങനെ ചിന്തിപ്പിച്ചത്. വില കൂടുതലാണെന്നതും ആക്ഷേപമായി. എന്നാല്‍ പുതുപുത്തന്‍ ഫ്‌ലാഗ്ഷിപ്പ് മോഡലിന് വിലകുറച്ചാല്‍ വിപണിയില്‍ തിരിച്ചടിയുണ്ടാകാം. അതിനാലാണ് ഐഫോണ്‍ 10 പിന്‍വലിച്ച് പുതിയ തലമുറ യൂണിറ്റുകള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നത്. ഈ പുതു തലമുറയില്‍ ഇന്ന് ഐഫോണ്‍ 10ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എല്ലാ ഫീച്ചേഴ്‌സും ഉണ്ടാവുകയും ചെയ്യും എന്നാല്‍ ഇന്നുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമില്ല.

പിന്നീട് ഈ വര്‍ഷം പകുതി കഴിയുമ്പോള്‍ വീണ്ടും ഉത്പാദനം ആരംഭിക്കാനും വിപണിയെത്തിക്കാനുമാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. ഈ വര്‍ഷം പുതിയ മോഡലുകളും ആപ്പിള്‍ എത്തിക്കും. ചരിത്രത്തിലാദ്യമായി ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് മോശം പ്രതികരണം നേരിടുന്നത് കമ്പനിയെ പതിവില്ലാത്ത ആശങ്കയിലേക്ക് തള്ളിവിട്ടിട്ടുണ്ട്.

അതിനിടയില്‍ കടന്നുവന്ന ബാറ്ററി വിവാദത്തില്‍നിന്ന് തലയൂരാന്‍ ആപ്പിള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ബാറ്ററി റീപ്ലേസ്‌മെന്റിന് 50 ഡോളര്‍ കിഴിവ് നല്‍കിയാണ് കമ്പനി പ്രതിസന്ധി തരണം ചെയ്യുന്നത്. എങ്കിലും വിമര്‍ശനങ്ങള്‍ പതിവില്ലാത്തവണ്ണം ആപ്പിളിനെ വിഷമിപ്പിക്കുന്നുണ്ട്. ഇതില്‍നിന്ന് കരകയറാനുള്ള നീക്കങ്ങളിലൊന്നാണ് ഐഫോണ്‍ 10ന്റെ താത്കാലിക പിന്‍വലിയല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top