ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിനു മുന്‍പില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ സാഹസിക; നടപടി സ്വീകരിക്കണമെന്ന് നവമാധ്യമങ്ങള്‍(വീഡിയോ)

ട്രാക്കില്‍ കിടക്കുന്ന യുവാവ്

ശ്രീനഗര്‍: സമൂഹ മാധ്യമങ്ങളില്‍ കൈയ്യടി നേടാനായി പല വിധത്തിലുള്ള സാഹസിക പ്രകടങ്ങള്‍ നടത്താനും ഇന്നത്തെ യുവതലമുറ തയ്യാറാകാറുണ്ട്. അത്തരത്തില്‍ കൈയ്യടി നേടാനായി ഷൂട്ട് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ശ്രീനഗര്‍ സ്വദേശിയായ ഒരു യുവാവ് ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിന്റെ മുന്‍പിലാണ് സാഹസികത കാണിച്ചത്. ട്രെയിന്‍ കടന്നു വരുമ്പോള്‍ അതിന്റെ മുന്‍പില്‍ ട്രാക്കില്‍ കിടന്നായിരുന്നു സാഹസിക പ്രകടനം. പാളത്തില്‍ കിടന്ന യുവാവിന്റെ മുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോയത്.

ട്രെയിന്‍ പോയതിനുശേഷം തന്റെ ദൗത്യം വിജയിച്ച് ആഹ്ലാദത്തോടെ കടന്നുവന്ന യുവാവിന്റെ പ്രകടനത്തെ വിവേത ശൂന്യമായ പ്രവര്‍ത്തനമായാണ് സമൂഹ മാധ്യമം വിലയിരുത്തിയത്. കൂടാതെ ട്രെയിനിനു മുന്‍പില്‍ സാഹസിക പ്രകടനം നടത്തിയതിന് കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

യുവാവിന്റെ പ്രവൃത്തി ഒട്ടും വിവേകമില്ലാത്തതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. യുവാവിന്റെ മൂഢത്വം നിറഞ്ഞ പ്രവൃത്തി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ് ആപ്പിലൂടെ പ്രസ്തുക വീഡിയോ പ്രചരിപ്പിക്കാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങളാണ് പല വാട്‌സ് ആപ്പ് ഗ്രൂപ്പുകളും നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top