മനുഷ്യശരീരത്തെ ജീവശാസ്ത്രപരമായി അടുത്തറിയാന്‍ വഴിയൊരുക്കി മെഡെക്‌സ് 2018


ആലപ്പുഴ: ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജില്‍ നടക്കുന്ന മെഡെക്‌സ്-2018. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള അവസ്ഥകളെയും രോഗങ്ങളെയുമാണ്മെഡെക്‌സ് ജീവശാസ്ത്രപരമായി പ്രദര്‍ശനമേളയില്‍ പരിചയപ്പെടുത്തുന്നത്.

മനുഷ്യശരീരത്തെ നാം ജീവശാസ്ത്രപരമായി അറിയുക. അതാണ് മെഡെക്‌സ്-2018 എന്ന പ്രദര്‍ശനമേള വിഭാവനം ചെയ്യുന്നത്. മനുഷ്യശരീരത്തെ അതിസൂക്ഷ്മായിട്ടാണ് പ്രദര്‍ശനം വിശദീകരിക്കുന്നത്. ഒരു കുട്ടിയുടെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടവും വിവിധ സ്റ്റാളുകളിലായാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ മനുഷ്യ ശരീരത്തെ ബാധിക്കുന്ന ചെറുതും വലുതുമായ രോഗങ്ങളും അതിന്റെ ലക്ഷണങ്ങളും പ്രതിവിധികളും എല്ലാം പ്രദര്‍ശനമേളയിലുണ്ട്. ആരോഗ്യമേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഉടലെടുക്കുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ആരോഗ്യസര്‍വകലാശാല സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രദര്‍ശനമേളയിലുണ്ട്.

പ്രദര്‍ശനം കാണാന്‍ ഇവിടേക്ക് എത്തുന്നതില്‍ ഭൂരിഭാഗവും കുട്ടികളാണ്. മനുഷ്യശരീരത്തെ അടുത്തറിഞ്ഞതിലുള്ള സന്തോഷത്തോടെയായിരുന്നു പ്രദര്‍ശനം കണ്ടിറങ്ങിയവരുടെ മടക്കം. രണ്ടരമാസം കൊണ്ട് വിവിധ വകുപ്പുകളുടെ മുപ്പതില്‍ അധികം സ്റ്റാളുകളാണ് കാഴ്ചയുടെ വിസ്മയം തീര്‍ത്ത് ഒരുക്കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top