ഓസ്ട്രേലിയന്‍ ഓപ്പണ്‍: പരുക്കിനെ തുടര്‍ന്ന് നദാല്‍ പിന്മാറി; സിലിച്ച് സെമിയില്‍

കളി അവസാനിപ്പിച്ച് മടങ്ങുന്ന നദാല്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പരും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയുടെ മാരിന് സിലിച്ചുമായുള്ള പോരാട്ടത്തിനിടെ നദാല്‍ പരുക്കേറ്റ് പിന്മാറുകയായിരുന്നു. നദാല്‍ വീണതോടെ ലോക ആറാം റാങ്കുകാരനായ സിലിച്ച് സെമിയിലെത്തി.
അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ഇരുവരും രണ്ട് സെറ്റ് വീതം നേടിയിരുന്നു. അവസാന സെറ്റില്‍ രണ്ട് ഗെയിം നേടി സിലിച്ച് മുന്നിട്ട് നില്‍ക്കെ നദാല്‍ പരുക്കേറ്റ് പിന്മാറുകയായിരുന്നു. സ്കോര്‍: 3-6, 6-3, 6-7(5), 6-2 2-0. കഴിഞ്ഞ തവണ റോജര്‍ ഫെഡററിനോട് ഫൈനലില്‍ തോറ്റ് കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടെത്തിയ സ്പെയിന്‍താരം നിരാശയോടെ മടങ്ങിയപ്പോള്‍ മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലെ കാണികളില്‍ പലരും കണ്ണീര് പൊഴിച്ചു.ശക്തമായ പോരാട്ടമാണ് സിലിച്ച് ലോക ഒന്നാം നമ്പരുമായുള്ള മത്സരത്തില്‍ കാഴ്ചവച്ചത്.
ബ്രിട്ടന്റെ കയ്ൽ എഡ്മണ്ടാണ് സെമിയിൽ സിലിച്ചിന്റെ എതിരാളി.

ആദ്യ സെറ്റിൽ 6-3ന്റെ വിജയത്തോടെയാണ് നദാൽ മത്സരം ആരംഭിച്ചത്. എന്നാൽ രണ്ടാം സെറ്റ് അതേ സ്കോറിനു സ്വന്തമാക്കി സിലിച്ച് തിരിച്ചടിച്ചു. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും 7-6 എന്ന സ്കോറിൽ സെറ്റ് സ്വന്തം പേരിലെഴുതാൻ നദാലിനു കഴിഞ്ഞു. നിർണായകമായ നാലാം സെറ്റ് നദാലിന് ഒരവസരവും നൽകാതെ 2-6 എന്ന സ്കോറിൽ സ്വന്തമാക്കിയ സിലിച്ച്, മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടി. നാലാം സെറ്റിനുശേഷം നദാൽ പേശീവലിവിനെ തുടർന്നു വൈദ്യസഹായം തേടിയിരുന്നു. ഇതിനുശേഷമാണ് നിർണായകമായ അഞ്ചാം സെറ്റിനിറങ്ങിയത്. പക്ഷേ, അഞ്ചാം സെറ്റിന്റെ ആദ്യ രണ്ടു ഗെയിമും സിലിച്ച് സ്വന്തമാക്കിയതോടെ മത്സരം അവസാനിപ്പിക്കാൻ നദാൽ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഫെഡറര്‍ – നദാല്‍ സ്വപ്നഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് ആരാധര്‍ക്കു തിരിച്ചടിയായി നദാലിന്റെ പിന്മാറ്റം.
ഇന്നലെ മുന്‍ ലോക ഒന്നാം നമ്പരും ആറു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നൊവാക് ദ്യോക്യോവിച്ച് പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 21 വയസുകാരനായ കൊറിയന്‍ താരം ഹിയോണ്‍ ചങ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം ദ്യോകോവിച്ചിനെ അട്ടിമറിക്കുകയായിരുന്നു. പരുക്കാണ് ദ്യോകോവിച്ചിനും പ്രതിബന്ധമായത്. ഇതിന് പിന്നാലെയാണ് മറ്റൊരു മുന്‍ ചാമ്പ്യനായ നദാലും ക്വാര്‍ട്ടറില്‍ വീണത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക