ഓഹരി വിപണികള്‍ ചരിത്ര നേട്ടത്തില്‍; നിഫ്റ്റി 11,000 കടന്നു, സെന്‍സെക്‌സ് 36,000 ത്തിലേക്ക്

മുംബൈ: അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തിലാണ്. റെക്കോഡ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 11,000 പിന്നിടുകയും സെന്‍സെക്‌സ് 36,000 ത്തിലേക്കെത്തിയുമാണ് വ്യാപാരം പുരോഗമിച്ചത്.

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടതോടെ ഏഷ്യന്‍ വിപണികള്‍ എല്ലാം വന്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി അയയുന്നു എന്ന വാര്‍ത്തയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറുന്നുവെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടുമാണ് ഇന്ന് വിപണിയെ സന്തോഷിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി. രൂപ 63.76 എന്ന നിലയില്‍ ഡോളറിനെതിരെ മൂല്യം മെച്ചപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top