31ന് കാണാം ചുവന്ന ചന്ദ്രനെ; അന്തരീക്ഷ മലിനീകരണത്തിന്റെ നേര്‍ക്കാഴ്ച്ച എന്ന് ശാസ്ത്രജ്ഞര്‍


ഈ മാസം 31ന് ചുവപ്പ് നിറമുള്ള ചന്ദ്രന്‍ ചില രാജ്യങ്ങളില്‍ ദൃശ്യമാകും. ബ്ലഡ്മൂണ്‍ എന്ന പ്രതിഭാസത്തിനാണ് വാന നിരീക്ഷകരും പൊതുജനങ്ങളും സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാകുന്നതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് ഈ വിസ്മയക്കാഴ്ച്ച കാണാനാകും.

എന്നാല്‍ ഈ ചുവപ്പ് നിറം അത്ര നല്ല സൂചനയല്ല തരുന്നതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഭൂമിയില്‍നിന്ന് വമിക്കുന്ന വിഷവാതകങ്ങളും അന്തരീക്ഷത്തിലെ മലിനീകരണവുമാണ് ഈ ചുവന്ന നിറത്തിന് കാരണം. അന്തരീക്ഷത്തിലെ സൂക്ഷ്മ കണങ്ങള്‍ എത്ര കൂടുതലാണോ അത്രയും ചുവപ്പുനിറമായിരിക്കും ചന്ദ്രന്‍. ഇത് മാനവരാശിക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് വിലയിരുത്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

31ന് ഗ്രഹണ ദിവസമായതിനാല്‍ത്തന്നെ ചന്ദ്രനെ കാണാന്‍ സാധിക്കില്ല എന്ന തെറ്റിദ്ധാരണയും പ്രചരിക്കുന്നുണ്ട്. സാധാരണ ഗ്രഹണത്തിന് ചന്ദ്രന്‍ ചുവപ്പ് നിറം വയ്ക്കുമെങ്കിലും കാണാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ 31ന് ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കും. അതും നഗ്ന നേത്രങ്ങളാല്‍ത്തന്നെ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top