മരിച്ചവരെ പുനര്‍ജീവിപ്പിക്കും; പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രലോകം

മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നതായി പുരാണകഥകളില്‍ മാത്രമാണ് കേട്ടിടുള്ളത്. മരിച്ചെന്ന് കരുതിയവര്‍ ജീവനോടെ തിരിച്ചുവന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പ് പറയുകയാണ് ശാസ്ത്രലോകം.

മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധനാണ് പത്ത് വര്‍ഷത്തിനകം മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മരണശേഷം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കുമെന്നാണ് പ്രഖ്യാപനം. കൊടുംതണുപ്പില്‍ കേടു വരാതെ ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ മരണത്തിന് മുന്‍പ് ഉണ്ടായിരുന്നതു പോലെത്തന്നെ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് കേട്ടതോടെ നൂറുകണക്കിന് ആളുകളാണ് മരണശേഷം തങ്ങളുടെ മൃതദേഹം പുനര്‍ജീവിപ്പിക്കാനായി പണമടച്ചിരിക്കുന്നത്.

മരണശേഷം ഐസ് നിറച്ച ബാഗുകളിലേക്ക് മാറ്റുന്ന മൃതതദേഹങ്ങള്‍ ദ്രവ വൈട്രജനടങ്ങിയ പ്രത്യേകതരം ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തു കുത്തിവെച്ച രക്തം മാറ്റിയ ശേഷം ആന്തരികാവയവങ്ങള്‍ കേടാകാതിരിക്കാനുള്ള രാസവസ്തുക്കളും കുത്തിവെക്കും. 1.3കോടി രൂപയാണ് ഇങ്ങനെ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള ചെലവ്.

ഇങ്ങനെ ശരീരകോശങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്നാണ് ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ശാസ്ത്രലോകത്തിന്റ പ്രഖ്യാപനത്തെ പുച്ഛത്തോടെ തള്ളിക്കളയുന്നവരുടെ ഉള്ളിലും ചെറിയൊരു പ്രതീക്ഷയുണ്ട്. ഇനി ശാസ്ത്രവും മനുഷ്യനും ഒരുമിച്ച് വിജയിക്കുകയാണെങ്കില്‍ ചിലപ്പോള്‍ സംഭവിച്ചാലോ. അതുകൊണ്ട് പത്ത് വര്‍ഷം കഴിഞ്ഞ് അഭിപ്രായം പറയാമെന്ന തീരുമാനത്തിലാണ് ചിലര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top