അഗ്നി 5 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു; പ്രതിരോധിക്കാന്‍ ശേഷി മൂന്ന് രാജ്യങ്ങള്‍ക്കുമാത്രം

ദില്ലി: ഇന്ത്യയുടെ അഭിമാനമായ അഗ്നി 5 മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒറീസയിവച്ചാണ് മിസൈലിന്റെ പരീക്ഷണം നടന്നത്. ഇതാദ്യമായാണ് എല്ലാ വിധ ശേഷിയും പരിശോധിച്ചുകൊണ്ട് പരീക്ഷണം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനാണ് അഗ്നി വീണ്ടും പരീക്ഷിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഒന്നര ടണ്‍ ഭാരമുള്ള ആണവായുധവും വഹിച്ച് 5000 കിലോമീറ്റര്‍ ചുറ്റളവിലെവിടെയും അഗ്നി 5ന് എത്തിച്ചേരാനാകും. ചൈനയും പാകിസ്ഥാനും മുഴുവനായും യൂറോപ്പിന്റെ ഭൂരിഭാഗവും അഗ്നിയുടെ പരിധിയില്‍ വരും. സര്‍ഫസ് ടു സര്‍ഫസ് മിസൈലാണ് അഗ്നി. 2016 ഡിസംബറിലാണ് ആദ്യമായി അഗ്നി 5 പരീക്ഷിക്കുന്നത്.

അഗ്നി സീരിസിലെ ഏറ്റവും പ്രഹര ശേഷിയുള്ളതും അത്യാധുനികവുമാണ് അഗ്നി 5 എന്ന് പേരിട്ടിരിക്കുന്ന അഞ്ചാമന്‍. 5000 കിലോമീറ്ററിലേറെ സഞ്ചരിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ള രാജ്യങ്ങളില്‍ ആറാമനാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍ഡ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യയേക്കൂടാതെ ഇത്രയും റെയ്ഞ്ച് ഉള്ള മിസൈലുകള്‍ ഉള്ളത്.

എന്നാല്‍ അഗ്നി വേറിട്ടുനില്‍ക്കുന്നത് പ്രഹരശേഷികൊണ്ടും കൃത്യതകൊണ്ടും ദൂരപരിധികൊണ്ടുമല്ല. മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ അഗ്നിക്ക് സാധിക്കും. ഒരിക്കല്‍ തൊടുത്തുകഴിഞ്ഞാല്‍ അഗ്നിയെ തടയാനോ ലക്ഷ്യം മാറ്റം വരുത്താനോ സാധിക്കില്ല. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇസ്രായേലിനുമുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ചുമാത്രമേ അഗ്നി 5നെ നിര്‍വീര്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ചൈനയ്ക്കും പാകിസ്താനുമുള്ള ഒരു സന്ദേശമെന്നോണമാണ് ഇന്ത്യയുടെ അഗ്നി 5 പരീക്ഷണം വീണ്ടും നടന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top