മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവ് വിനയന്‍ ചിത്രത്തിലൂടെ

1990 ല്‍ വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അപരനായി അഭിനയിച്ച മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക്. വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മദന്‍ ലാല്‍ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

തമിഴ് സിനിമ നിര്‍മാതാവിന്റെ വേഷമാണ് മദന്‍ലാല്‍ തന്റെ പുതിയ ചിത്രത്തില്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ വിനയന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. മോഹന്‍ലാലിന്റെ അപരനായി വന്ന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മദന്‍ലാല്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സിനിമയിലെത്തുന്നത്.

കലാഭവന്‍ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ആണ് സിനിമയുടെ കഥാപാശ്ചാത്തലമെന്ന് വിനയന്‍ പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിക്കുള്ള സമര്‍പ്പണം ആണെന്നും വിനയന്‍ പറഞ്ഞു. വിനയന്റെ സൂപ്പര്‍സ്റ്റാറിന് പുറമെ 1993ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പ്രവാചകനിലും മദന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top