“കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും
സഹോദരന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാരത്തിന് കട്ട സപ്പോര്‍ട്ടുമായി മലയാള സിനിമാ സംഗീത കൂട്ടായ്മ. ‘കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡാകുന്നത്. ആകര്‍ഷകമായ വരികളും സംഗീതവും ഒരു അനുഭവമായി മാറ്റുകയാണ് ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍,
നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..
എത്ര തളര്‍ന്നാലും നീതിക്കുവേണ്ടി,
ഒടുവിലെ ശ്വാസം വരെ നിന്റെ യുദ്ധം..
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ,
കത്തും കരുത്തായി ഞങ്ങളും കൂടെ..
എന്നിങ്ങനെയാണ് ഗാനത്തിലെ വരികള്‍. ‘വീ വാണ്ട്’ ജസ്റ്റിസ് എന്ന വരികളിലൂടെ ഏവരും ശ്രീജിത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയാണ്.

ബികെ ഹരിനാരായണന് എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗോപീ സുന്ദറും സിതാരയും അഭയ ഹിരണ്മയിയും മുഹമ്മദ് മന്‍സൂറും ടീമുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക