ചാവക്കാട്ട് മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പിടിയിലായ ഡേവിസ്‌

ഗുരുവായൂര്‍: ചാവക്കാട്ട് മൂന്നുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പുത്തൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ഡേവിസാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ഡേവിഡിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവുമായി ഒരാള്‍ നില്‍ക്കുന്നുവെന്ന് ചാവക്കാട് എസ്‌ഐ രാധാകൃഷ്ണനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഡേവിസിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ഡേവിസിനെതിരേ നേരത്തെ കുന്നംകുളം പൊലീസ് സ്റ്റേഷനിലും കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹവാലപണമിടപാടുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

ചാവക്കാട് തീരദേശമേഖലയിലും സ്‌കൂളുകളിലും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമായതായി സൂചനകളുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top