മതവികാരം വ്രണപ്പെടുത്തിയെന്ന്; ഗാനരചയിതാവ് വൈരമുത്തുവിനെതിരേ കേസ്‌

വൈരമുത്തു

കോയമ്പത്തൂര്‍: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പ്രശസ്ത തമിഴ് ഗാനരചയിതാവും കവിയുമായ
വൈരമുത്തുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

ഒരു ഹിന്ദു ദേവതയ്‌ക്കെതിരേ  പരാമര്‍ശം നടത്തിയെന്നാരോപിച്ചു ഹിന്ദു മുന്നണി പ്രവര്‍ത്തര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാജപാളയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏറെ പ്രശസ്തമായ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുള്ള വൈരമുത്തു ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്. ആണ്ടാള്‍ ദേവിയെപ്പറ്റി ഒരു പരിപാടിക്കിടെ വൈരമുത്തു പരാമര്‍ശം നടത്തിയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കപ്പെട്ടതും വൈരമുത്തുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top