“എകെജിയെ ഇന്ദിരാ ഗാന്ധി പോലും ബഹുമാനിച്ചിരുന്നു, അതിലും വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നത്?”, വീണ്ടും വീരേന്ദ്രകുമാര്‍ ഇടത് വേദിയില്‍

എകെജിയെ പ്രശംസിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. ഇന്ദിര ഗാന്ധിയെ തനിക്ക് പരിചയപ്പെടുത്തിയത് എകെജി യാണെന്നും എകെജിയ്ക്കു മുന്നില്‍ ഇന്ദിരാ ഗാന്ധി ഇരിക്കാറില്ലായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിനെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇടത് മതേതര ഐക്യം രാജ്യത്തിന് അനിവാര്യമാണെന്നും വീരേന്ദ്ര കുമാര്‍ കായംകുളത്ത് പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാക്കളായ വി എസ് അച്ചുതാനന്ദന്‍, എ വിജയ രാഘവന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു. ഇടതു മുന്നണിയിലേക്ക് മടങ്ങിയെത്തിയ ശേഷം ഇടത് വേദിയില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കുന്ന അദ്യ പരിപാടി കൂടിയായിരുന്നു സെമിനാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top