ബിഹാറിലെ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി; ആശ്രമത്തലവന്‍ ഒളിവില്‍

പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ നവാഡയിലെ സന്ത് കുടിര്‍ ആശ്രമത്തില്‍ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ആശ്രമത്തിലെ മുഖ്യ തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്യാസിനിമാരെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. തലവന്‍ ഉള്‍പ്പടെ കേസിലെ 13 പ്രതികളും ഒളിവിലാണ്.
സന്യാസിനിമാര്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം ഡിസംബര്‍ 4 ന് ആശ്രമത്തിന്റെ തലവനും മറ്റ് പന്ത്രണ്ടു പേരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് സന്യാസിനിമാര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് വികാസ് ബര്മ്മന് അറിയിച്ചു.

ആശ്രമ തലവനായ തപസ്യാനന്ദിനും മറ്റ് പന്ത്രണ്ടു പേര്‍ക്കുമെതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് തപസ്യാനന്ദ.
ഉത്തര്‍പ്രദേശ് ആശ്രമത്തിലെ സന്യാസിനിമാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഇയാള്‍ അവിടെയുള്ള ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് സന്തിര്‍ കുടിയില്‍ അഭയം തേടിയത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ഉത്തര്‍പ്രദേശ് പൊലീസ് തപസ്യാനന്ദിനായി അന്വേഷണങ്ങള്‍ നടത്തി വരികയാണ്.
സന്യാസിനിമാര്‍ നല്കിയ പരാതി പ്രകാരം ജനുവരി 9 ന് പൊലീസ് സന്തിര്‍ കുടി ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പൊലീസ് അശ്രമത്തില്‍ എത്തുന്നതിനു മുന്‍പായി ഇയാള്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ആശ്രമം പൂട്ടി സീല്‍ ചെയ്തായും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രമത്തിലേക്ക് ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക