നിയമസഭാ തെരഞ്ഞെടുപ്പ്; കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

രാഹുല്‍ ഗാന്ധി

ദില്ലി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുടെ കര്‍ണാടക സന്ദര്‍ശനത്തെക്കുറിച്ചും യോഗം തീരുമാനങ്ങള്‍ എടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കേണ്ടതെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. കൂടാതെ രാഹുലിന്റെ സന്ദര്‍ശനം പാര്‍ട്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ എത്തരത്തില്‍ സഹായിക്കും എന്ന കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തരായ നേതാക്കള്‍ ഉള്ളതിനാല്‍ പ്രചരണങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളില്‍ മാത്രമാണ് രാഹുല്‍ പങ്കെടുക്കുക എന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഗുജറാത്തില്‍ സ്വീകരിച്ച പ്രചരണ മാര്‍ഗങ്ങളായിരിക്കില്ല കര്‍ണാടകയില്‍ സ്വീകരിക്കുക എന്നും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം തീരുമാനങ്ങള്‍ എടുക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം മുതിര്‍ന്ന നേതാക്കള്‍ എല്ലാം ക്ഷേത്രങ്ങള്‍ സന്ദര്‍ശനം നടത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top