കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി ദൃശ്യാഷ്ടകം കേരള സഭാ വേദിയില്‍

ദൃശ്യാഷ്ടകം പരിപാടിയില്‍ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം: കേരളത്തിന്റെ തനത് കലാരൂപങ്ങളെ അണിനിരത്തി ലോക കേരള സഭാ വേദിയില്‍ അരങ്ങേറിയ ദൃശ്യാഷ്ടകം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. പടയണിയും, തെയ്യവും, കൂടിയാട്ടവും, എല്ലാം അഴകിന്റെ ദൃശ്യവിരുന്ന് ഒരുക്കുകയായിരുന്നു പ്രധാന വേദിയായ പശ്ചിമേഷ്യയില്‍.

ജയരാജ് വാര്യരുടെ വാക് ചാരുതയുടെ അകമ്പടിയോടെയാണ് ദൃശ്യാഷ്ടകം വേദിയില്‍ എത്തിയത്. തുടര്‍ന്ന് തനത് കലകള്‍ അണിനിരന്ന് കാഴ്ചയുടെ വര്‍ണ്ണ വിസ്മയം തീര്‍ക്കുകയായിരുന്നു ലോക കേരളസഭയുടെ പ്രധാന വേദി.

തെയ്യവും ചവിട്ടുനാടകവും കാണികള്‍ക്ക് ഒട്ടൊന്നുമല്ല ആസ്വാദന സൗകുമാര്യം ഒരുക്കിയത്. തുടര്‍ന്ന് മോഹിനിയാട്ടവും പടണിയും അവതരിപ്പിച്ചു. പൂപ്പടയാട്ടം വേദിയിലെത്തിയത് കാഴ്ചക്കാഴ്ചക്ക് നവ്യാനുഭവമായി. മൊഞ്ചത്തി സുന്ദരിമാര്‍ കണ്ണിനും മനസ്സിനും അഴകേകിയാണ് ദൃശ്യാഷ്ടകത്തിന് വിട ചൊല്ലിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top