എകെജിയുടെ ആത്മകഥ ‘എന്റെ ജീവിത കഥ’ വീണ്ടും വിപണിയിലെത്തുന്നു

കോഴിക്കോട്: ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച എകെജിയുടെ ആത്മകഥയായ ‘എന്റെ ജീവിത കഥ’ വീണ്ടും വിപണിയിലെത്തുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുവാക്കളാണ് ഏറ്റവും കൂടുതല്‍ പുസ്തകം അന്വേഷിച്ച് എത്തുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ എന്റെ ജീവിത കഥയുടെ 13 പതിപ്പ് ചിന്ത പുറത്ത് ഇറക്കുകയാണ്.

എകെജി വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ചിന്ത പബ്ലിക്കേഷന്‍സ് വീണ്ടും പുതിയ പതിപ്പ് പുറത്ത് ഇറക്കുന്നത്. വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ യുവാക്കളടക്കം നിരവധി പേരാണ് എന്റെ ജീവിത കഥ അന്വേഷിച്ച് വിവിധ പുസ്തകശാലകളില്‍ എത്തുന്നത്. എന്നാല്‍ ഒരു പാട് വര്‍ഷം പഴക്കമുള്ള പുസ്തമായതിനാല്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള പല ബുക്ക്സ്റ്റാളുകളിലും എന്റെ ജീവിത കഥ ലഭ്യമല്ല.

കൂടാതെ പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞതോടെ നേരത്തെ അച്ചടിച്ച പുസ്തകങ്ങള്‍ വിറ്റഴിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിന്ത പബ്ലിക്കേഷന്‍സ് വീണ്ടും പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. കൂടാതെ ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറായ പുസ്തകക്കട വഴിയും പുസ്തകങ്ങള്‍ ആവശ്യക്കാരില്‍ എത്തും. ‘

ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ കൂടുതല്‍ വായനയ്ക്കായി എകെജി എന്ന മനുഷ്യ സ്‌നേഹിയുടെ എന്റെ ജീവിത കഥ’ എന്ന പരസ്യവാചകത്തോടെയാണ് ഓണ്‍ലൈന്‍ വിപണിയില്‍ പുസ്തകം എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top