പുറത്തുവരുന്നത് ജുഡീഷ്യറിയിലെ രാഷ്ട്രീയ ഇടപെടലോ? ന്യൂസ് നൈറ്റ്‌

സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങളുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം നടത്തി. ജുഡീഷ്യറിയെ സംരക്ഷിച്ച് ജനാധിപത്യത്തെ രക്ഷിക്കണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്തോടുള്ള കടപ്പാടാണ് നിര്‍വ്വഹിക്കുന്നതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. സിബിഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിലെ ജൂനിയര്‍ ജഡ്ജിമാരായ ഒരാളിന്റെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി. വിവാദത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top