‘ക്യാപ്റ്റന്‍’ ടീസര്‍ പുറത്ത്; വിപി സത്യനായി തിളങ്ങി ജയസൂര്യ

ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസര്‍ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത് ജനപ്രിയനായകനായ ജയസൂര്യയാണ്.

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. വിപി സത്യന്റെ ജീവിതത്തേക്കുറിച്ച് അറിയാത്തവര്‍ക്കും ചിത്രം നവ്യാനുഭവമായിരിക്കും. കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്.

പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിഎല്‍ ജോര്‍ജ്ജ് നിര്‍മാണം. ഗോപീ സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആട് 2ന് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യച്ചിത്രം എന്ന നിലയില്‍ താരത്തിന്റെ ആരാധകരും പ്രതീക്ഷയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top