2014 സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്‌കോര്‍ ഷീറ്റില്‍ നടന്നത് വ്യാപക തിരുത്തലുകള്‍

പ്രതീകാത്മക ചിത്രം

തൃശൂര്‍: 2014 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ക്കുകള്‍ തിരുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. അവസാന നിമിഷം പോയിന്റ് നിലകളില്‍ മാറ്റം വരുത്താനായി സ്‌കോര്‍ ഷീറ്റിലെ കോളങ്ങള്‍ ഒഴിച്ചിട്ടതും വ്യക്തമാണ്.

മോഹിനിയാട്ടം മത്സരത്തില്‍ മാര്‍ക്കുകള്‍ തിരുത്തിയ നിലയില്‍

2014 ലെ കലോത്സവത്തില്‍ വ്യാപകമായി സ്‌കോര്‍ ഷീറ്റില്‍ തിരുത്തലുകള്‍ നടന്നുവെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നൃത്ത ഇനങ്ങളിലെ മത്സരാര്‍ത്ഥികളുടെ മാര്‍ക്കുകളാണ് വിധികര്‍ത്താക്കള്‍ വെട്ടി തിരുത്തിയത്.

ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തിലും, ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടിയിലും കുട്ടികളുടെ മാര്‍ക്കുകള്‍ തിരുത്തി. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ടോട്ടല്‍ മാര്‍ക്ക് കൂട്ടി എഴുതിയതില്‍ തിരുത്തലുകള്‍ വരുത്തിയതായി വിവരാവാകാശ രേഖകള്‍ വ്യക്തമാക്കുന്നു.

2014 ലെ തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങളിലെ സ്‌കോര്‍ ഷീറ്റുകള്‍ അപൂര്‍ണമായാണ് രേഖപ്പെടുത്തിയത്. ടോട്ടല്‍ മാര്‍ക്ക് മാത്രം രേഖപ്പെടുത്തി, മറ്റ് കോളങ്ങള്‍ ഒഴിച്ചിട്ടു. അവസാന ഘട്ടത്തില്‍ പോയിന്റ് നിലകളില്‍ മാറ്റം വരുത്താനായി ആവശ്യാനുസരണം മാര്‍ക്കുകള്‍ എഴുതി ചേര്‍ക്കാനാണ് സ്‌കോര്‍ ഷീറ്റ് അപൂര്‍ണമാക്കി എഴുതിയതെന്നാണ് ആരോപണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top