ഭൂമികച്ചവട വിവാദം; സിനഡൽ കമ്മീഷൻ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമികച്ചവട വിവാദം അന്വേഷിച്ച സിനഡൽ കമ്മീഷൻ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. കർദിനാൾ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണചുമതലയിൽ നിന്നും ഒഴിവാക്കാനുള്ള ശുപാർശ സിനഡൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന.

കർദിനാളിന് പകരം ഭരണചുമതല പൂർണമായും സഹായ മെത്രാന് നൽകാനാകും നിർദേശം. സഹായമെത്രാൻ പദവിക്ക് പകരം പൂർണ ചുമതലയുള്ള മെത്രാൻ സ്ഥാനമോ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ സ്ഥാനമോ ആയിരിക്കും ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത്തിന് നൽകുക. പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ചതിൽ സിനഡൽ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കർശനമായ മറ്റു ചില നടപടികൾക്കും കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഭാവിയിൽ മേജർ ആർച്ച് ബിഷപ്പിനായി എറണാകുളം അങ്കമാലി അതിരൂപതയുടെ ചെറിയഭാഗം പ്രത്യേക രൂപതയാക്കി നൽകാനും സിനഡിനോട് കമ്മീഷൻ ശുപാർശ ചെയ്യും. എന്നാൽ കമ്മീഷൻ റിപ്പോർട്ടിൻമേൽ ഉടനടി പ്രഖ്യാപനം സിനഡിൽ നിന്നൂണ്ടാവാൻ സാധ്യതയില്ല. ഒരാഴ്ച്ചയ്ക്ക്ശേഷം വാർത്താക്കുറിപ്പായി സിനഡിന് നൽകാനാകും സാധ്യത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top