എകെജി യെ കുറിച്ചുള്ള വിടി ബലറാമിന്റെ പരാമര്‍ശം വസ്തുതപരമല്ലാത്തത്: കോടിയേരി

കാസര്‍ഗോഡ്: എകെജിയെ കുറിച്ച് വസ്തുതപരമല്ലാത്ത കാര്യം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമം എന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ ആദരിക്കുന്ന നേതാവിനെ അപകീര്‍ത്തിപ്പെടുത്തി നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇവരുടെ നീക്കം. രാജ്യം ആദരിക്കുന്ന നേതാവായ എകെജി കുറിച്ച് പുതിയ തലമുറയില്‍ തെറ്റായ ചിത്രം ഉണ്ടാക്കാനാണ് ഈ കൂട്ടരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു. സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്ന അദ്ദേഹം .

നേതാക്കളെ വിമര്‍ശിക്കുന്നത് ഇത് ആദ്യമായല്ല. പക്ഷെ വസ്തുതപരമല്ലാത്ത കാര്യമായതിനാലാണ് പ്രതികരിക്കേണ്ടി വന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ പ്രകോപനം ഉണ്ടാകുക സാധാരണമാണെന്നും കോടിയേരി പറഞ്ഞു. സിപിഐഎം ആര്‍ക്കും തെരുവിലിട്ട് കൊട്ടാവുന്ന ചെണ്ടയല്ല എന്നും കോടിയേരി മുന്നറിയപ്പ് നല്‍കി.

മൃദു ഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നതെന്നും അത് കൊണ്ടു തന്നെ അവരുമായി ദേശിയ തലത്തില്‍ഐക്യമുണ്ടാക്കാന്‍ സാധിക്കില്ലന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ ബി ടീമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top