ഗാനഗന്ധര്‍വ്വന് 78-ാം പിറന്നാള്‍

കെജെ യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് ഇന്ന് 78-ാം പിറന്നാള്‍. മലയാള സംഗീത ലോകത്തെ പകരംവെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.

1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. 1949 ല്‍ ഒമ്പതാം വയസ്സില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ച അദ്ദേഹം, 1961 ല്‍ കെഎസ് ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം..!’ എന്നുതുടങ്ങുന്ന ഗുരുദേവ കീര്‍ത്തനം പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ അദ്ദേഹത്തിന് അധികം സമയം വേണ്ടിവന്നില്ല എന്നതാണ് വാസ്തവം.

മികച്ച പിന്നണി ഗായകനുള്ള ദേശീയപുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ യേശുദാസ് കേരള സര്‍ക്കാരിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സര്‍ക്കാരുകളുടെ അവാര്‍ഡുകളും നേടിയിട്ടുണ്ട്. തന്റേതായി കുറിച്ച നേട്ടങ്ങളില്‍ പത്മവിഭൂഷണ്‍(2017), പത്മഭൂഷണ്‍(2002), പത്മശ്രീ(1973) പുരസ്‌കാരങ്ങളും ഉള്‍പ്പെടുന്നു. ദേശീയപുരസ്‌കാരത്തിന് പുറമെ ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡും യേശുദാസ് നേടിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top