കാലിഫോർണിയയിൽ കനത്ത മഴയും മണ്ണിടിച്ചിലും; മരണം 13

മണ്ണിടിച്ചില്‍ ദൃശ്യം
വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര് മരിച്ചു. ദുരന്തത്തില്‍ പരുക്കേറ്റ 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 ലധികം പേര്‍ക്ക് സാരമായ പരുക്കുകളാണുള്ളത്.
പ്രദേശത്തേക്കുള്ള പ്രധാനറോഡുകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലം ദുരന്തബാധിതരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക