സ്‌കൂട്ടറുകളുടെ സീറ്റിനടിയില്‍ വിലപിടിപ്പുള്ളവ സൂക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഒരു കള്ളന്‍


സ്‌കൂട്ടറുകളുടെ സീറ്റിനടിയില്‍ പണവും മൊബൈല്‍ഫോണും സൂക്ഷിച്ചുവയ്ക്കുന്നത് ഏവരുടേയും പതിവാണ്. എന്നാല്‍ ഇത് എത്രമാത്രം സുരക്ഷിതത്വമുള്ള കാര്യമാണെന്നത് പലര്‍ക്കും വലിയപിടിയില്ല. ഇത്തരത്തില്‍ സൂക്ഷിക്കുന്നവരുടെ വസ്തുക്കള്‍ അടിച്ചുമാറ്റുന്ന ഒരു വീഡിയോ വൈറലാവുകയാണ്.

ചുറ്റും പലവട്ടം നോക്കി കാണുന്നില്ല എന്നുറപ്പുവരുത്തുന്ന കള്ളന്‍ ആദ്യം സീറ്റിന്റെ വശത്തുകൂടി മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അത് നടക്കാതെ വന്നപ്പോള്‍ അടിയില്‍ കയ്യിട്ട് സീറ്റ് തുറക്കാന്‍ ശ്രമിക്കുന്നതില്‍ ഇയാള്‍ വിജയിക്കുന്നു. ഇത്ര എളുപ്പത്തില്‍ തുറക്കാവുന്നതേയുള്ളൂ ഇത് എന്നത് ഒരു പുതിയ അറിവുതന്നെയായിരിക്കും.

താക്കോല്‍ ഉപയോഗിച്ച് ഭദ്രമായി പൂട്ടിയാലും ഈ അവസ്ഥ ഉണ്ടാകും എന്നത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും സൂക്ഷിക്കാനും സഹായിക്കും. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം താഴെ കാണാം. പൂനെയില്‍നിന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top