പശുവിനെ മോഷ്ടിച്ചു; ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം(വീഡിയോ)

യുവാക്കളെ മര്‍ദ്ദിക്കുന്നു

ലഖ്‌നൗ: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിലിടയ്ക്ക് ഉടമ തന്നെയാണ് യുവാക്കളെ പിടികൂടിയത്.

യുവാക്കളുടെ കൈകള്‍ രണ്ടും ബന്ധിച്ച് ഉടമ സഹായത്തിനായി നാട്ടുകാരെ വിളിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തുകയും യുവാക്കളെ എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

യുവാക്കളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് എസ്‌കെ സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മോഷണ കേസും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. നിയമം കൈയിലെടുത്തതിന് ആള്‍ക്കൂട്ടത്തിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

DONT MISS