ബസ് ജീവനക്കാര്‍ പണിമുടക്കി; യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബസ് ഓടിച്ച് എംഎല്‍എ

ചെന്നൈ: സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍ യാത്രക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ ബസ് ഓടിച്ച് താരമായിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇറോഡ് എംഎല്‍എ കെആര്‍ രാധാകൃഷ്ണന്‍. ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ പണിമുടക്കിയത്.

പണിമുടക്കില്‍ ജനം വലഞ്ഞതോടെ 70 യാത്രക്കാരുമായി 40 കിലോമീറ്റര്‍ ദൂരമാണ് എംഎല്‍എ ബസ് ഓടിച്ചത്. പണിമുടക്ക് മൂലം ജനങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ തന്നെ ബസ് ഓടിച്ചതെന്ന് കെആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്റെ മണ്ഡലത്തിലുള്ള ജനങ്ങള്‍ കഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. പരിശോധനകള്‍ നടത്താനായി പോയപ്പോഴാണ് ഭവാനിയില്‍ ഒട്ടേറെ ജനങ്ങള്‍ ബസ് കാത്തു നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഡിപ്പോയില്‍ നിന്നും ബസ് എടുത്ത് കൊണ്ടുവന്ന് യാത്രക്കാരെ അതില്‍ കയറ്റിയെന്ന് എംഎല്‍എ പറഞ്ഞു. എന്റെ ജോലിയുടെ ഭാഗമായ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 15,000 ത്തോളം ബസുകളാണ് സര്‍വീസ് നടത്താതിരുന്നത്. സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top