നിലപാട് തുറന്നുപറയുന്നതില്‍ ഭയപ്പെടാത്ത ആളാണ് കാന്തപുരം: മര്‍ക്കസ് സമ്മേളനത്തിലെ കോടിയേരിയുടെ പ്രസംഗം


കോഴിക്കോട്: മര്‍ക്കസ് സമ്മേളനം ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കെ കാന്തപുരത്തിന് പൂര്‍ണപിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബഹിഷ്‌കരണം കൊണ്ട് മര്‍ക്കസിനെ തകര്‍ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് ബില്‍ വിവേചനപരമാണെന്നും എന്നാല്‍ മതത്തിനുള്ളിലെ അനാചാരങ്ങള്‍ തിരുത്താന്‍ മതനേതൃത്വം മുന്‍കൈയെടുക്കണമെന്നും കോടിയേരി പറഞ്ഞു.

കഴിഞ്ഞ ദിവസം ആരംഭിച്ച മര്‍ക്കസ് സമ്മേളനം മുസ്‌ലിം ലീഗും കോണ്‍ഗ്രസ് നേതാക്കളും ബഹിഷ്‌കരിച്ചിരിക്കെയാണ് സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

എന്നാല്‍ യുഡിഎഫ് നേതാക്കളുടെ ബഹിഷ്‌കരണത്തിന് കോടിയേരി ചടങ്ങില്‍ വെച്ച് ചുട്ട മറുപടി നല്‍കി. കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല, ബഹിഷ്‌കരണം കൊണ്ട് മര്‍കസിനെ തര്‍ക്കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധന ബില്‍ വിവേചനപരമാണ്. എന്നാല്‍ മതത്തിനുള്ളിലെ ദുരാചാരങ്ങള്‍ തിരുത്താന്‍ മതനേതൃത്വം തന്നെ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിന്റെ ഭാഗമായി എത്തിയിരുന്നു. കൂടാതെ കേടിയേരിയും സമ്മേളനത്തില്‍ പങ്കെടുത്ത് കാന്തപുരത്തിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്ത് എത്തിയതിലൂടെ ഒരു ഇടവേളക്ക് ശേഷമുള്ള കാന്തപുരം എപി വിഭാഗത്തിന്റെയും സിപിഐഎമ്മിന്റെയും പുതിയ കൂട്ടുകെട്ടാണ് കാണാന്‍ സാധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top