വൈക്കത്ത് സ്വകാര്യ ഹോട്ടലില്‍ വന്‍തീപിടുത്തം (വീഡിയോ)


വൈക്കം: വൈക്കം പടിഞ്ഞാറെ നടയിലെ സ്വകാര്യ വെജിറ്റേറിയന്‍ ഹോട്ടലായ ആനന്തഭവനില്‍ വന്‍ തീ പിടുത്തം. ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നിന്നുമാണ് തീപടര്‍ന്ന് ഉയര്‍ന്നത്. രാവിലെ 8.50 ഓട് കൂടി ഹോട്ടലിന്റെ മുകളില്‍ നിന്നും വലിയ തോതില്‍ പുക ഉയരുകയും തീ ആളി കത്തുകയുമായിരുന്നു.

തുടര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകളെ സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ഒഴിപ്പിച്ചു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നായി എത്തിയ അഗ്‌നിശമന വിഭാഗവും പൊലീസും ചേര്‍ന്നാണ് തീ അണച്ചത്. തീ ആളിപ്പടര്‍ന്നതോടെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് വ്യാപിച്ചുവെങ്കിലും കൃത്യമായ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് വന്‍അപകടം ഒഴിവാകുയായിരുന്നു.

തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിനൊപ്പം പൊലീസും ഒത്തുചേര്‍ന്നു. പടിഞ്ഞാറെ നടയിലെ ഗതാഗതം പൂര്‍ണ്ണമായും പൊലീസ് നിയന്ത്രിച്ചതും കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതും രക്ഷാ പ്രവര്‍ത്തനം സുഗമമാക്കി.

ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഹോട്ടലിന് ഉണ്ടായിട്ടുണ്ട്. തീ പടര്‍ന്ന് പിടിച്ച കെട്ടിടത്തിനും ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top