ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കെെകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്ന് അനുദിനം പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാവുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആധാർ വിവരച്ചോര്‍ച്ചയും ആധാറുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകളും വർദ്ധിച്ചു വരികയാണ്. നിരാലംബരായ ജനങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അകറ്റുന്നതിനോടൊപ്പം രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായിത്തീരുന്നു എന്നാണ് ആശങ്ക.

സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്നില്‍ ഉൾച്ചേർന്നതാണെന്നു കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധാർ വിഷയത്തിൽ സുപ്രിംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ യുഐഡിഎഐ ബാധ്യസ്ഥമാണ്. അതിനു വേണ്ട നടപടികൾ കേന്ദ്രസർക്കാർ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top