ജെയിംസ് എന്നാല്‍ ജെയിംസ് ബോണ്ടോ? മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമായി ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ ടീസര്‍ പുറത്തിറങ്ങി


മമ്മൂട്ടിയുടെ ഗ്ലാമര്‍ പ്രദര്‍ശനവും ആക്ഷന്‍ രംഗങ്ങളും ആവോളം ആരാധര്‍ക്ക് നല്‍കിക്കൊണ്ട് സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സ്വതസിദ്ധമായ ഹൈവോള്‍ട്ടേജ് ആക്ഷന്‍രംഗങ്ങളുടെ സൂചന ടീസറിലുണ്ട്.

വര്‍ഷങ്ങള്‍ കഴിയുന്തോറും പ്രായം കുറഞ്ഞുവരികയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് അതെ എന്ന ഉത്തരം നല്‍കുകയാണ് ടീസറിലൂടെ മമ്മൂട്ടി. പല പല വേഷങ്ങളില്‍ സ്‌ക്രീനിലെത്തുന്ന അദ്ദഹം ജെയിംസ് എന്ന സ്വന്തം പേര് പറയുമ്പോള്‍ ജെയിംസ് ബോണ്ടാണോ എന്നാണ് എതിര്‍ കഥാപാത്രത്തിന്റെ മറുചോദ്യം. ഡയലോഗുകളിലെ മാസ്സ് ഈ ആക്ഷന്‍ ചിത്രത്തിലും മമ്മൂട്ടി തുടരും എന്നാണ് ലഭിക്കുന്ന സൂചന.

ശ്യാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ സംവിധാനം. പ്ലേ ഹൗസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടതിനാല്‍ മമ്മൂട്ടിതന്നെ നിര്‍മാണം ഏറ്റെടുത്തത് ചിത്രത്തിന്റെ മികവുമൂലമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ടീസര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top